കണ്ണൂരില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി തുടങ്ങി
കണ്ണൂര്‍: സോള്‍ജ്യര്‍ ടെക്‌നിക്കല്‍, റിലീജ്യസ് ടീച്ചേഴ്‌സ്, ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ എന്നീ തസ്തികകളിലേക്കുള്ള ഉത്തരമേഖലാ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി പൊലിസ് മൈതാനിയില്‍ തുടങ്ങി. ആദ്യദിനത്തില്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമായി 1,320 പേര്‍ പങ്കെടുത്തതായി ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ (സ്റ്റേറ്റ്‌സ്) റിക്രൂട്ടിങ് ബ്രിഗേഡിയര്‍ ജനറല്‍ പി.എസ് ബജ്‌വ പറഞ്ഞു. കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലക്കാര്‍ ഇന്ന് പങ്കെടുക്കും.
ടെക്‌നിക്കല്‍ സോള്‍ജ്യറുടെ 200ലേറെ ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. കായികക്ഷമതാ പരിശോധന, ശാരീരിക അളവ് പരിശോധന, വൈദ്യപരിശോധന എന്നിവയില്‍ വിജയിക്കുന്നവര്‍ക്ക് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് കേന്ദ്രത്തില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി എഴുത്തുപരീക്ഷ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ മാര്‍ച്ച് മുതല്‍തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമിക്കും. വൈദ്യപരിശോധനയില്‍ പരാജയപ്പെടുന്നവര്‍ക്ക് ഒന്നര മാസത്തിനുശേഷം വീണ്ടും അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്റ് ചുമതലയുള്ള ഡയറക്ടര്‍മാരായ കേണല്‍ ഹരേന്ദ്ര സിങ് ചൗഹാന്‍ (കോഴിക്കോട്), പി.ആര്‍ രവികുമാര്‍ (തിരുവനന്തപുരം), സെന്‍ഗള്‍ സന്താനം (ബെല്‍ഗാം) എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."