നിര്‍ഭയ സെല്ലില്‍ ഒഴിവുകള്‍
തിരുവനന്തപുരം: നിര്‍ഭയ സെല്‍ ഓഫിസില്‍ ആരംഭിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം.എസ്.ഡബ്ല്യു, എം.എ സോഷ്യോളജി, എല്‍.എല്‍.ബി, ഏതെങ്കിലും സന്നദ്ധസംഘടനയിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ച അഞ്ചുവര്‍ഷത്തെ പരിചയം, ഒരു വര്‍ഷത്തെ കൗണ്‍സലിങ് പരിചയം എന്നിവയാണ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കുവേണ്ട യോഗ്യത.
മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പറുടെ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍പ്പര്‍, പ്യൂണ്‍ തസ്തികയില്‍ മൂന്നുവര്‍ഷത്തെ ജോലി പരിചയമുണ്ടായിരിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം: നിര്‍ഭയ സെല്‍, ഹൗസ് നമ്പര്‍: 40, ചെമ്പക നഗര്‍, ബേക്കറി ജങ്ഷന്‍, തിരുവനന്തപുരം. ഫോണ്‍: 0471 2331059. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."