HOME
DETAILS
MAL
പൊടിയുന്ന 2000 രൂപാ നോട്ടുകള്‍ മാറ്റി നല്കി
backup
December 17 2016 | 01:12 AM
തളിപ്പറമ്പ്: തളിപ്പറമ്പ് ഫെഡറല്‍ ബാങ്ക് ശാഖയില്‍നിന്നു ലഭിച്ച പൊടിയുന്ന പുതിയ 2000 രൂപയുടെ നോട്ടുകള്‍ ബാങ്ക് അധികൃതര്‍ മാറ്റി നല്കി. കപ്പാലത്തെ പി.സി ഷരീഫയാണ് കഴിഞ്ഞദിവസം പരാതിയുമായി ബാങ്ക് അധികൃതരെ സമീപിച്ചത്. എന്നാല്‍, പൊടിയുന്ന നോട്ടുകള്‍ ഞങ്ങള്‍ നല്‍കിയതല്ലെന്ന് പറഞ്ഞ് ബാങ്ക് കൈയൊഴിയുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഒരാഴ്ചയ്ക്കകം നോട്ട് മാറ്റി നല്‍കുമെന്ന തീരുമാനം അറിയിക്കുകയും ഉപയോഗശൂന്യമായ രണ്ടു നോട്ടുകള്‍ സ്വീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഷരീഫയുടെ ബന്ധുക്കള്‍ തളിപ്പറമ്പ് പൊലിസിന്റെ സാന്നിധ്യത്തില്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."