HOME
DETAILS

നോട്ട് നിരോധനത്തെ ചൊല്ലി സംഘപരിവാരില്‍ കടുത്ത ഭിന്നത അഞ്ചുലക്ഷം കോടിയുടെ അഴിമതിയെന്ന് ബാബാ രാംദേവ്

  
backup
December 17 2016 | 04:12 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9a%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf

ന്യൂഡല്‍ഹി: നോട്ട് നിരോധനം സാധാരണക്കാരെ സാരമായി ബാധിച്ചിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ സംഘപരിവാരത്തില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം. നോട്ട് നിരോധനത്തെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു സംഘപരിവാര തൊഴിലാളി സംഘടനയായ ബി.എം.എസ് ദേശീയ അധ്യക്ഷന്‍ ബയ്ജ്‌നാഥ് റായി രംഗത്തുവന്നതിനു പിന്നാലെ യോഗാഗുരുവും നരേന്ദ്രമോദിയുടെ അടുപ്പക്കാരനുമായ ബാബാ രാംദേവാണു പുതിയ ആരോപണം ഉയര്‍ത്തിയത്.
നോട്ട് നിരോധനം മൂന്നുമുതല്‍ അഞ്ചുലക്ഷം കോടി രൂപയുടെ വന്‍ കുംഭകോണമാണെന്ന ഗുരുതരമായ ആരോപണമാണ് രാംദേവ് ഉന്നയിച്ചത്. ഇതൊരു കൊടും അഴിമതിയാണെന്നും മോദിയെ ബാങ്കര്‍മാര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ബാങ്കര്‍മാര്‍ കോടികളാണ് ഉണ്ടാക്കിയത്. ബാങ്കര്‍മാര്‍ അഴിമതിക്കാരാണെന്ന് മോദി ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കിയാല്‍ മാത്രമെ ഈ സംവിധാനം വിജയിക്കൂ. ആവശ്യത്തിനു പണം വിതരണം ചെയ്യുന്നുണ്ട്. പക്ഷേ അത് അഴിമതിക്കാരായ ആളുകളിലേക്കാണ് എത്തുന്നതെന്നും രാംദേവ് പറഞ്ഞു. സ്വകാര്യ മാധ്യമവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം വന്‍ അഴിമതിയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ പിന്താങ്ങുന്നതാണ് രാംദേവിന്റെ പ്രസ്താവന.
റിസര്‍വ് ബാങ്കിനെതിരേയും രാംദേവ് വിമര്‍ശനങ്ങളുന്നയിച്ചു. റിസര്‍വ് ബാങ്കിന്റെ ചില നടപടികളിലും വിജ്ഞാപനങ്ങളിലും സംശയമുണ്ട്. റിസര്‍വ് ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. ഒരേസീരിയല്‍ നമ്പറില്‍ രണ്ട് നോട്ടുകള്‍ അവര്‍ അച്ചടിച്ചതായി സംശയമുണ്ട്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതു രാജ്യത്തിന്റെ സാമ്പത്തികഘടനയെ ഗുരുതരമായി ബാധിക്കും. അതിനാല്‍ മൂന്നുനിര്‍ദേശങ്ങളാണു തനിക്കു മുന്നോട്ടുവയ്ക്കാനുള്ളത്. ഉയര്‍ന്നമൂല്യമുള്ള നോട്ടുകളെല്ലാം പിന്‍വലിക്കലാണ് ഒന്ന്. രണ്ടാമതായി, കറന്‍സിരഹിത സംവിധാനം കൊണ്ടുവന്ന് ഇടപാടുകള്‍ക്കു നികുതി ചുമത്തണം. മൂന്നാമതായി ബാങ്കിങ് സംവിധാനം പൂര്‍ണമായും സുതാര്യമാക്കണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച വൈകിട്ടു ചേര്‍ന്ന ബി.ജെ.പിയുടെ നേതൃയോഗത്തിലും നോട്ട് നിരോധനത്തിനെതിരേ വിമര്‍ശനമുയര്‍ന്നു. തീരുമാനത്തെ ആരും എതിര്‍ത്തില്ലെങ്കിലും നടപ്പാക്കിയതില്‍ പാളിച്ചയുണ്ടായെന്നു വിമര്‍ശനമുയര്‍ന്നു. എന്നാല്‍ സര്‍ക്കാരിനു മേല്‍ കുറ്റംചാരുന്നതിനു പകരം ബാങ്കുകളുടെ നടപടികളാണു ദുരിതത്തിനു കാരണമെന്നും പണം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്നുമാണു യോഗം വിലയിരുത്തിയത്. മുതിര്‍ന്ന നേതാക്കളും ഉത്തര്‍പ്രദേശ് പോലുള്ള തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കളും തീരുമാനത്തെ വിമര്‍ശിച്ചതോടെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ യോഗത്തില്‍ നിയന്ത്രണംവിട്ടു. ഒടുവില്‍ വിമര്‍ശകനെ നേരിട്ട അമിത്ഷാ, മോദിയുടെ നടപടി ചരിത്രപരമായ തീരുമാനമാണെന്നും അതു വിജയിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago