തിരിച്ചു വരുമോ .? ആ കറുത്തകാലം...
കണ്ണൂര്‍: കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നത് തലശേരി, പാനൂര്‍ ഭാഗങ്ങളിലാണ്. ഇതുവരെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ 340 ഓളം പേര്‍ക്കാണ് ഇവിടെ ജീവന്നഷ്ടപ്പെട്ടത്.
അതിലേറെപ്പേര്‍ അക്രമങ്ങളില്‍പെട്ട് ജീവിക്കുന്ന രക്തസാക്ഷികളായി മാറി. 2008 മാര്‍ച്ച് മാസത്തില്‍ തലശേരി, പാനൂര്‍ ഭാഗങ്ങളിലുണ്ടായ ആര്.എസ്.എസ്-സി.പി.എം സംഘര്‍ഷത്തില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്.
വെറും മൂന്നു ദിവസത്തിനുള്ളിലായിരുന്നു ഏഴു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് കണ്ണൂര്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ സംഘട്ടനങ്ങളിലായി 27 പേരും കൊല്ലപ്പെട്ടു.
ഇതില്‍ 14 സി.പി.എം പ്രവര്‍ത്തകരും 11 ആര്.എസ്.എസ് പ്രവര്‍ത്തകരും രണ്ടു എന്‍.ഡി.എഫ് പ്രവര്‍ത്തകരുമാണ്. ബി.ജെ.പി പ്രവര്‍ത്തകനായ പാനൂരിലെ അഡ്വ. വത്സരാജ കുറുപ്പ് തലക്കടിയേറ്റു മരിച്ചതും ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനങ്ങളില്‍ മട്ടന്നൂരിനടുത്ത് സി.പി.എം പ്രവര്‍ത്തകനും ചിറ്റാരിപറമ്പില്‍ രണ്ടു ആര്.എസ്.എസ്.പ്രവര്‍ത്തകരും കൊല്ലപ്പെട്ടതും കൂടി ഉള്‍പ്പെടുത്തിയാല്‍ ആകെ 31 കൊലപാതകങ്ങളാണ് ഈ കാലയളവില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."