ബുര്‍കിനോ ഫാസോയില്‍ ഭീകരാക്രമണം: 12 സൈനികര്‍ കൊല്ലപ്പെട്ടു
ഔഗഡൗഗോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ സൈനിക പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ നസോണ്ഗുവ നഗരത്തിലെ സൈനിക പോസ്റ്റിനു നേരെയായിരുന്നു ആക്രമണം. സൈനിക ടെന്റുകള്‍ക്കു നേരെയും സൈനിക വാഹനങ്ങള്‍ക്കു നേരെയും ഭീകരര്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിനു ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ജനുവരിയില്‍ ബുര്‍ക്കിനോ ഫാസോയിയുടെ തലസ്ഥാനത്ത് അല്‍ഖാഇദ ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 23 പേര് കൊല്ലപ്പെട്ടിരുന്നു. വിദേശികള്‍ കൂടുതലായെത്തുന്ന സ്പ്ലൈന്ഡിഡ് ഹോട്ടലിന് നേര്‍ക്കാണ് ആക്രമണം നടന്നത്. ഹോട്ടലിന് പുറത്ത് കാര്‍ബോംബ് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. 23 പേര് കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ നാല് അക്രമികളെയും സൈന്യം വധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."