HOME
DETAILS
MAL
സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ആനവിഴുങ്ങിയിലെ നാട്ടുകാര്‍
backup
December 17 2016 | 18:12 PM
തൃപ്രയാര്‍: ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് വലപ്പാട് ആനവിഴുങ്ങിയിലെ നാട്ടുകാര്‍. ആനവിഴുങ്ങിയിലെ ബിവറേജ് ഔട്ട്ലെറ്റിനെതിരെ സമരം നടത്തിയവരാണ് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തത്. എടമുട്ടം പയച്ചോട് പ്രവര്‍ത്തിച്ചിരുന്ന ഔട്ട്ലെറ്റ് ജനകീയ സമരത്തെ തുടര്‍ന്ന് ആനവിഴുങ്ങിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തുടര്‍ സമരവുമായി രംഗത്തെത്തിയിരുന്നു. ഔട്ട്ലെറ്റിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്നാണ് വലപ്പാട് പഞ്ചായത്ത് അറിയിച്ചതെങ്കിലും പരോക്ഷ പിന്തുണ നല്‍കുന്നുണ്ടെന്നാണ് സമര മുന്നണിയുടെ ആരോപണം. കെ.സി.ബി.സി മദ്യവിരുദ്ധസമിതി, കേരള മദ്യനിരോധന സമിതി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ സംഘടനകള്‍ക്കൊപ്പം സാറാ ജോസഫ് തുടങ്ങിയ പ്രമുഖരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."