ബി.ജെ.പി പ്രവര്‍ത്തകനെ അക്രമിച്ച സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍
കുന്നംകുളം: ബി.ജെ.പി പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ബസ് കാത്തിരിപ്പ് സ്ഥലം പൊളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ സതീശനെ അക്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ കുന്നംകുളം പൊലിസ് അറസ്റ്റ് ചെയ്തു.
കട്ടകാമ്പാല് നടുമുറി ജാലില്‍ വീട്ടില്‍ പ്രവീണ്‍ (20). കാട്ടകാമ്പാല്‍ ചിറന്കാട് പതിയാന വീട്ടില്‍ അജിത്ത് (21). ചിറയന്‍കാട് കുന്നത്ത് വളപ്പില്‍ അഖില്‍ (19). നടുമുറി തലേക്കര വീട്ടില്‍ ജോതിഷ് (21), കാട്ടകമ്പാല്‍ കുട്ടറ്റൂര് വീട്ടില്‍ നിഖില്‍ (19) എന്നിവരേയാണ് എസ്.ഐ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കാട്ടകാമ്പാല്‍ സ്കൂളിന് സമീപത്ത് സി.പി.എം പ്രവര്‍ത്തകര്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ബി.ജെ.പി പ്രവര്‍ത്തകനായ സതീശന് തകര്‍ത്തെന്ന് ആരോപിച്ചാണ് വാക്ക് തര്‍ക്കമുണ്ടായത്. ഇതിനിടെ ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി.
അക്രമത്തില്‍ പരുക്കേറ്റ സതീശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."