അഖിലേന്ത്യാ കിസാന്‍സഭ ദേശീയ പ്രക്ഷോഭം 20ന്
പാലക്കാട്: അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 20 ന് രാജ്ഭവനിലേയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്കും കര്‍ഷകര്‍ മാര്‍ച്ച് നടത്തും. സമഗ്രമായ കര്‍ഷക ക്ഷേമപദ്ധതികള്‍ നടപ്പാക്കുക, ആരോഗ്യപരിരക്ഷ, പാര്‍പിട സൗകര്യം, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുക, കര്‍ഷകര്‍-കര്‍ഷക തൊഴിലാളികള്‍, കൈവേലക്കാര്‍ എന്നിവര്‍ക്ക് പ്രതി മാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കുക, എല്ലാ കാര്‍ഷികോല്‍പന്നങ്ങള്‍ക്കും ഡോ. എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ആദായകരമായ വില ഉറപ്പുവരുത്തുക, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴിലും നല്‍കുക, മുഴുവന്‍ കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമം പിന്‍വലിക്കുക, ഭൂപരിഷ്‌ക്കരണം രാജ്യവ്യപാകമായി നടപ്പാക്കുക, ദേശീയാടിസ്ഥാനത്തില്‍ കര്‍ഷകവരുമാന കമ്മീഷന്‍ രൂപീകരിക്കുക, കാര്‍ഷിക മേഖലയ്ക്കുളള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൃഷിയ്ക്ക് പ്രത്യേക ബജറ്റ് അവതരിപ്പിക്കുക, വരള്‍ച്ചയും വെള്ളപ്പൊക്കവും കൊണ്ട് കൃഷി നശിച്ചവര്‍ക്ക് യഥാര്‍ഥ നഷ്ടം കണക്കാക്കി സമയബന്ധിതമായി പൂര്‍ണമായ നഷ്ടപരിഹാരം നല്‍കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്നപ്രക്ഷോഭത്തിന്റെ ഭാഗമായി കിസാന്‍സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് 20 ന് മാര്‍ച് സംഘടിപ്പിക്കും. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബി.കെ.എം.യു ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ത്ഥന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."