സെന്‍ട്രല്‍ ജയില്‍ ആശുപത്രി സ്‌പെഷ്യാലിറ്റിയാക്കും: മന്ത്രി
കണ്ണൂര്‍; സെന്‍ട്രല്‍ ജയിലിലെ ആശുപത്രി സ്‌പെഷ്യാലിറ്റി സൗകര്യമുള്ളതാക്കി മാറ്റുന്നതിന് നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ജയിലില്‍ പുതുതായി ആരംഭിച്ച ഡന്റല്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ സൂപ്രണ്ടി ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പുതുതായി 1500 തസ്തിക സൃഷ്ടിക്കാന്‍ കഴിഞ്ഞു. എല്ലാ ആശുപത്രികളിലും വൈകുന്നേരം വരെ പരിശോധന ലഭിക്കുന്ന തരത്തില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും പി.എച്ച്.സികളെ കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു. ജയില്‍ അന്തേവാസികള്‍ നിര്‍മിച്ച ഉപഹാരം വിശിഷ്ടാതിഥികള്‍ക്ക് സമ്മാനിച്ചു. കെ.എം ഷാജി എം.എല്‍.എ അധ്യക്ഷനായി. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ ഉത്തരമലബാര്‍ ഘടകം പ്രസിഡന്റ് ഡോ. കെ.ടി ജയശ്രീ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ നാരായണ നായ്ക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി ശിവദാസ് കെ തൈപ്പറമ്പില്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ് അശോക് കുമാര്‍, വനിതാ ജയില്‍ സൂപ്രണ്ട് ശകുന്തള, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി ലതീഷ്, ഡോ. രൂപേഷ്, ഡോ. രവീന്ദ്രനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."