ഐക്യകാഹളം മുഴക്കി പാച്ചേനിയുടെ സ്ഥാനാരോഹണം
കണ്ണൂര്‍: നേതാക്കളുടെ ഐക്യകാഹളം മുഴക്കിയ പ്രസംഗത്തി നും ആയിരക്കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശതിമിര്പ്പിനുമിടയില് സതീശന് പാച്ചേനി ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉച്ചയ്ക്ക് 12.35ന്റെ ശുഭമുഹൂര്‍ത്തത്തിലാണു ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് സതീശന് പാച്ചേനിക്കു അധികാരം കൈമാറിയത്. ജില്ലാകമ്മിറ്റിയുടെ മിനുട്സില്‍ അധികാരമൊഴിയുന്ന പ്രസിഡന്റ് ആദ്യം ഒപ്പുവച്ചു. പിന്നീടു സത്യപ്രതിജ്ഞ ചൊല്ലി മിനുട്സില്‍ ഒപ്പുവച്ചാണു സതീശന് പാച്ചേനി ചുമതലയേറ്റെടുത്തത്.
പ്രസിഡന്റായി ചുമതലയേറ്റ സതീശന് പാച്ചേനിയെ നേതാക്കളും പ്രവര്‍ത്തകരും പുഷ്പങ്ങളാല്‍ അലങ്കരിച്ച തൊപ്പിയും പുഷ്പഹാരവും അണിയിച്ചു. പുഷ്പങ്ങള്‍ കൊണ്ടുള്ള അമ്പുംവില്ലും ഖദര്‍ ഷാളുകളണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണു പ്രവര്‍ത്തകര്‍ പാച്ചേനിയുടെ സ്ഥാനാരോഹണം ആഘോഷമാക്കിയത്. സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് മുന്‍മന്ത്രി കെ സുധാകരന് ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി ജോസഫ്, പി രാമകൃഷ്ണന്, സണ്ണി ജോസഫ് എം.എല്‍.എ, എ.പി അബ്ദുല്ലക്കുട്ടി, സുമാ ബാലകൃഷ്ണന്, പ്രൊഫ. എ.ഡി മുസ്തഫ, സജീവ് ജോസഫ്, എം നാരായണന്‍കുട്ടി, വി.എ നാരായണന്, സജീവ് മാറോളി, ചന്ദ്രന് തില്ലങ്കേരി, കെ.സി മുഹമ്മദ് ഫൈസല്‍, ടി.ഒ മോഹനന്, എം.പി ഉണ്ണികൃഷ്ണന്, മുഹമ്മദ് ബ്ലാത്തൂര്‍, വി സുരേന്ദ്രന്, മാര്ട്ടിന് ജോര്‍ജ്, റിജില്‍ മാക്കുറ്റി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."