നോട്ട് നിരോധനം: യു.പിയില്‍ ബി.ജെ.പിക്ക് ഗുണകരമാവുമെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 1000,500 രൂപ നോട്ടുകളുടെ അസാധുവാക്കല്‍ മൂലം രാജ്യത്ത് ജനങ്ങള്‍ നട്ടം തിരിയുമ്പോഴും പ്രധാനമന്ത്രിയുടെ നടപടിയെ പുകഴ്ത്തി കേന്ദ്ര മന്ത്രിമാര്‍ വീണ്ടും രംഗത്ത്. സര്‍ക്കാരിന്റെ നോട്ട് നിരോധനം യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഗുണകരമാവുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ പറഞ്ഞത്. രാഷ്ട്രത്തിന്റെ നന്മക്കു വേണ്ടിയാണ് സര്‍ക്കാര്‍ ഈ നടപടി കൈകാണ്ടത്. വരാന്‍ പോകുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലം അതിനുള്ള അംഗീകാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ധീരമായ നടപടിയാണിതെന്നും ചില പാര്‍ട്ടികള്‍ ഈ തീരുമാനത്തെ എതിര്‍ക്കുന്നത് സര്‍ക്കാരിന്റെ തീരുമാനത്തെ ഭയക്കുന്നതു കൊണ്ടാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്ലിയും ഇതേ പ്രസ്താവനവുമായി രംഗത്തു വന്നിരുന്നു. നോട്ട് നിരോധനം ഒന്നര മാസമാവുമ്പോഴും പ്രശ്നം പകുതിപോലും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."