HOME
DETAILS
MAL
സേവന-വേതന വ്യവസ്ഥ അംഗീകരിക്കുന്ന സ്വാശ്രയ കോളജുകളെ എതിര്‍ക്കില്ല: കോടിയേരി
backup
December 18 2016 | 03:12 AM
തിരുവനന്തപുരം: സര്‍ക്കാര്‍ കോളജുകള്‍ക്കു തത്തുല്യമായ സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കുന്ന പുതിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എതിര്‍ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സ്വാശ്രയ കോളജുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സേവന വേതന വ്യവസ്ഥകള്‍ അംഗീകരിച്ചു പുതിയവ ആരംഭിക്കാന്‍ തടസം നില്‍ക്കില്ല. അതിനു സ്വാശ്രയ സ്ഥാപനങ്ങള്‍ തയാറുണ്ടോ എന്നാണു വ്യക്തമാക്കേണ്ടത്. സ്വാശ്രയ സേവന വേതന വ്യവസ്ഥ ഉറപ്പാക്കുന്ന നിയമനിര്‍മാണം അടിയന്തരമായി വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."