HOME
DETAILS
MAL
മോദി സൃഷ്ടിച്ച ദുരന്തമാണ് നോട്ട് അസാധുവാക്കിയ നടപടി: രാഹുല്‍
backup
December 18 2016 | 04:12 AM
ബംഗളൂരു:പ്രധാനമന്ത്രി സൃഷ്ടിച്ച ദുരന്തമാണ് നോട്ട് അസാധുവാക്കിയ നടപടിയെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കു നേരെ മോദി കടന്നാക്രമണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ഒരു ശതമാനം വരുന്ന സമ്പന്നര്‍ക്കുവേണ്ടിയാണ് മോദിയുടെ ഈ നടപടിയെന്നും കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
മോദിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയ 50 സമ്പന്ന കുടുംബങ്ങളുടെ എട്ടുലക്ഷം കോടി രൂപയുടെ വായ്പ എഴുതി തള്ളാനാണ് ഈ നീക്കം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇവരാണ് മോദിയെ പ്രധാനമന്ത്രിയാക്കിയത്. 50 ദിവസത്തിനു ശേഷം എല്ലാം ശരിയാകുമെന്നാണ് മോദി പറയുന്നത്. എന്നാല്‍ ഇത് ശരിയാകാന്‍ പൊകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."