ലണ്ടനില്‍ ഹിജാബ് ധരിച്ചതിന് യുവതിയെ പൊതുസ്ഥലത്ത് വലിച്ചിഴച്ചു
ലണ്ടന്‍: ഹിജാബ് ധരിച്ചതിന്റെ പേരില്‍ യുവതിയെ ലണ്ടനിലെ തിരക്കേറിയ ഷോപ്പിങ് മേഖലയില്‍ വലിച്ചിഴച്ചു. രണ്ട് കൗമാരക്കാരാണ് യുവതിയോട് ക്രൂരമായി പെരുമാറിയത്.
കിഴക്കന്‍ ലണ്ടനിലെ ചിങ്‌ഫോര്‍ഡില്‍ ഒറ്റയ്ക്ക് നടക്കുകയായിരുന്ന ബ്രീട്ടീഷ് മുസ്‌ലിം വനിതയാണ് പൊതുസ്ഥലത്ത് അപമാനിതയായത്. ശരീരത്തില്‍ പരുക്കുകളേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് അജ്ഞാതരാണ് സംഭവത്തിനു പിന്നിലെന്നും ഇവരെ പിടികൂടിയിട്ടില്ലെന്നും ലണ്ടന്‍ മെട്രോപോളിറ്റന്‍ പൊലിസ് പറഞ്ഞു. രണ്ട് വെളുത്ത വര്‍ഗക്കാരാണ് അക്രമികളെന്നും പൊലിസ് പറഞ്ഞു.
യൂറോപ്യന്‍ യൂനിയന്‍ ജനഹിതത്തെത്തുടര്‍ന്ന് സമാനമായ നിരവധി കുറ്റകൃത്യങ്ങളാണ് യു.കെയില്‍ നടക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ 58 ശതമാനം വര്‍ധനയുണ്ടായതായി പൊലിസ് മേധാവിമാരുടെ കൗണ്‍സിലിന്റെ കണക്കില്‍ പറയുന്നു.
മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരത ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഇപ്പോള്‍ നടന്ന സംഭവം ഭയാനകമാണെന്നും യു.കെയിലെ ആന്റി- ഇസ്‌ലാമോഫോബിയ സംഘമായ മാമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."