HOME
DETAILS
MAL
വില്ലേജ് ഓഫിസ് ധര്‍ണ
backup
December 18 2016 | 05:12 AM
മേപ്പാടി: ക്ഷേമ പെന്ഷന് തടയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പി.എഫ്. പെന്‍ഷനേഴ്സ് അസോസിയേഷന് പഞ്ചായത്ത് കമ്മിറ്റി ഡിസംബര്‍ 27ന് വില്ലേജ് ഓഫിസ് ധര്‍ണ നടത്തും. വ്യവസായ തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന പ്രൊവിഡന്റ് ഫണ്ട് പെന്ഷന് കോണ്ട്രീബ്യൂട്ടറി പെന്ഷന് ഗണത്തിലാണ്. ഒരു വര്‍ഷം ഒരുമാസ ശമ്പളത്തിന് സമാനമായ തുക അടച്ചുക്കൊണ്ട് വാങ്ങിക്കുന്ന പെന്ഷന് ഇന്ന് ഭൂരിപക്ഷം തൊഴിലാളികള്‍ക്കും 1000-ത്തില്‍ താഴെയാണ്. ക്ഷാമബത്ത ഫോര്മുലയില്ലാത്ത ഏക പെന്‍ഷനെ മറ്റു തൊഴില്‍ മേഖലയിലെ പെന്‍ഷനെ പോലെ കണക്കാക്കണം. ജില്ലാ ജനറല്‍ സെക്രട്ടറി സി. പ്രഭാകരന് പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. രാജമണി, പാത്തുമ്മ, ഇബ്രാഹിം, കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."