മോദി രാജ്യത്തെ വന്‍കിടക്കാര്‍ക്ക് അടിയറവച്ചു: വി.എം സുധീരന്‍
കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വന്‍കിടക്കാര്‍ക്ക് അടിയറവ് വെച്ചിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഡി.സി.സി പ്രസിഡന്റായി ഹക്കീം കുന്നില്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശബാങ്കുകളിലെ 80 ലക്ഷം കോടി രൂപയുടെ കള്ളപ്പണം തിരിച്ചെടുത്ത് ഓരോ പൗരനും 15 ലക്ഷം രൂപ വീതിച്ച് നല്‍കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിന്റെ ജാള്യത മറക്കാനാണ് നോട്ടുകള്‍ നിരോധിച്ചതെന്ന് സുധീരന്‍ ആരോപിച്ചു.
നോട്ട് നിരോധനം അടിച്ചേല്‍പ്പിച്ച മോദി രാജ്യവികസത്തിന്റെ നാമ്പൊടിച്ചിരിക്കുകയാണ്. തൊഴിലാളിപക്ഷ നിയമം അട്ടിമറിച്ചിരിക്കുകയാണ്. മോദിക്ക് അധികാരത്തില്‍ തുടരാന്‍ രാഷ്ട്രിയ ധാര്‍മികതയില്ല.
സുപ്രിംകോടതിപോലും കേന്ദ്രനയത്തിന് അനുകൂലമായ നിലാപാടാണെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന പിണറായി അരി വിഹിതം വെട്ടിക്കുറച്ച നിലപാട് വ്യക്തമാക്കണം. എയിംസ് ആശുപത്രി സംസ്ഥാനത്തിന് നഷ്ടമായെന്ന കാര്യം പിണറായി മറച്ചുവച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് എ.ടി.എം കൗണ്ടറുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുന്ന ജോലി നല്‍കിയിരിക്കുകയാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞുകൊണ്ടിരിക്കെ രാജ്യത്ത് ഇന്ധനങ്ങള്‍ക്ക് ഇടക്കിടെ വിലകൂട്ടി ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ആളെ കൊല്ലുന്ന രാഷ്ട്രീയമാണ് ബി.ജെ.പിയും സി.പി.എമ്മും നടത്തുന്നത്. രാഷ്ട്രീയം ജനപ്രിയമാകണമെന്നും ജനഹത്യ ആകരുതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. സി.കെ ശ്രീധരന്‍ അധ്യക്ഷനായി. എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, എം.സി ജോസ്, പി. ഗംഗാധരന്‍ നായര്‍, സുബയ്യ റൈ, ശാന്തമ്മ ഫിലിപ്പ്, പി.കെ ഫൈസല്‍, ഡി.സി.സി ഭാരവാഹികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."