പരിധിയില്ലാതെ വിളിക്കാം; ബി.എസ്.എന്‍.എല്‍ പുതിയ ഓഫര്‍
പുതുവത്സരത്തോടനുബന്ധിച്ച് ഇന്നുമുതല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കു പരിധിയില്ലാതെ വിളിക്കാനുള്ള ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. 146, 339 രൂപകളുടെ സ്‌പെഷല്‍ താരിഫ് വൗച്ചര്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഇന്നുമുതല്‍ അടുത്ത മാര്‍ച്ച് 31 വരെ പുതിയ ഓഫര്‍ ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചത്. റിലയന്‍സ് ജിയോ സൗജന്യ ഡാറ്റയുടെയും വിളികളുടെയും കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് ബി.എസ്.എന്‍.എലും പുതിയ ഓഫറുകളുമായി രംഗത്തെത്തിയത്. 149 രൂപ റീചാര്‍ജ് ചെയ്താല്‍ രാജ്യത്തെ ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്കു പരിധിയില്ലാതെ വിളിക്കാന്‍ കഴിയും. ഇതോടൊപ്പം 300 എം.ബി മൊബൈല്‍ ഡാറ്റയും ലഭിക്കും. ബി.എസ്.എന്‍.എല്‍ അക്കൗണ്ടില്‍ പണമുള്ളവര്‍ക്ക് STV<space>COMBO146 എന്ന നമ്പറില്‍ നിന്ന് 123 ലേക്ക് എസ്.എം.എസ് ചെയ്താല്‍ ഓഫര്‍ ലഭിക്കും. 339 രൂപയുടെ വൗച്ചറില്‍ റീചാര്‍ജ് ചെയ്താല്‍ ലാന്‍ഡ് ഫോണ്‍ ഉള്‍പ്പെടെ രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കുകളിലേക്കും സൗജന്യ വിളിക്കാം. കൂടാതെ ഒരു ജി.ബി മൊബൈല്‍ ഡാറ്റയും ലഭിക്കും. STV<space>COMBO339 എന്ന നമ്പറില്‍ നിന്ന് 123ലേക്ക് എസ്.എം.എസ് ചെയ്താല്‍ ഓഫര്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."