അറബിഭാഷാ ചരിത്രത്തിലേക്ക് വെളിച്ചം വീശി അറബിക് ഡോക്യുമെന്ററി
തിരൂര്‍: അറബി ഭാഷാ ചരിത്രത്തിലേക്ക് വെളിച്ചം വീശി ' അറബിക് ഗവേഷണ യാത്ര' എന്ന അറബിക് ഡോക്യുമെന്ററി. അറബി ഭാഷാ ലിപി, പഴയകാല കൈയെഴുത്ത് കൃതികള്‍, അറബി കവിത, റാത്തീബ്, അറിയപ്പെടുന്ന അറബിഭാഷാ പണ്ഡിതരുടെ പഠനാനുഭവങ്ങള്‍ എന്ന വിവരിക്കുന്ന അറബിക് ഡോക്യുമെന്ററി തിരൂര്‍ ചമ്രവട്ടം ശാസ്താ എ.യു.പി സ്‌കൂളിലെ അറബിക് അധ്യാപകനായ പി. അബ്ദുല്ലക്കോയയാണ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച് വെള്ളിതിരയിലെത്തിച്ചിരിക്കുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന അറബി പണ്ഡിതര്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും ഗ്രന്ഥശാലകളില്‍ നിന്ന് ചരിത്രരേഖകള്‍ പരിശോധിച്ചുമാണ് ഡോക്യുമെന്ററി തയാറാക്കിയത്. മനോഹരങ്ങളായ കാലിഗ്രാഫികളാല്‍ കാണപ്പെടുന്ന അറബിഭാഷ 12 ഓളം എഴുത്തുലിപികളില്‍ കാണപ്പെടുന്നതും ഇതില്‍ ഒരു ലിപി സംഭാവന ചെയ്തത് കേരളക്കാരാണെന്നും ഖാത്തുഫുന്നാനിയെന്ന പേരിലാണ് അറിയപ്പെടുന്നതെന്നും ഡോക്യുമെന്ററി പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് അറബിഭാഷ പഠനം രസകരമാക്കാനും എഴുത്തുമേഖല മെച്ചപ്പെടുത്താനും സഹായകമാകും വിധമാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം. അറബിക് ഡോക്യുമെന്ററി തയാറാക്കിയ പി. അബ്ദുല്ലക്കോയ ഇതിനു മുന്‍പ് അലിഫ്, അലിഫ് അത്ഭുത അറബിക്കഥകള്‍, ബാഹ്, അല്‍ അസ്ഹാര്‍ അറബിക് പത്രം എന്നീ ടെലിഫിലിമുകള്‍ തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."