HOME
DETAILS
MAL
എടത്തല സഹകരണ ബാങ്ക് പേങ്ങാട്ടുശ്ശേരി ബ്രാഞ്ച് ഉദ്ഘാടനം നാളെ
backup
December 18 2016 | 06:12 AM
ആലുവ : എടത്തല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 6-ാമത് ബ്രാഞ്ചിന്റെ പേങ്ങാട്ടുശ്ശേരി കനാല്‍പാലം ജംഗ്ഷനില്‍ തീര്‍ത്ത കെട്ടിടം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11-ന് നടക്കുന്ന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബി.എ. മുത്തലിബ് ആദ്യ നിക്ഷേപം സ്വീകരിക്കും. ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ബാങ്ക് പ്രസിഡന്റ് എം.കെ. അബു പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."