നാട്ടകം ഗവ: പോളിടെക്നിക്ക് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു:അഞ്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോട്ടയം: നാട്ടകം ഗവ: പോളിടെക്നിക്ക് പ്രിന്‍സിപ്പലിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.സംഭവത്തില്‍ അഞ്ചുപേരെ പൊലിസ് അറസ്റ്റു ചെയ്തു.പ്രിന്‍സിപ്പലിനെ ഉപരോധിച്ച അരുണ്‍ കെ.സി ,വി.സ് വിഷ്ണു, എസ്. ശരത്ത്, മണിക്കുട്ടന് എന്നിവരെയാണ് ചിങ്ങവനം പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്.ഉപരോധം എ.ബി.വി.പി സംസ്ഥാന ജോയിന്റെ സെക്രട്ടറി ആര്. കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു.
നാട്ടകം ഗവ: കോളജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിംഗിന് ഇരയായ ദലിത് വിദ്യാഥി അവിനാശിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ഡിസംബര്‍ 2 ന് നടന്ന പ്രശ്നത്തില്‍ ഇത്രയും വൈകി നടപടിയെടുത്തതില്‍ ദുരൂഹത ഉണ്ടെന്നും സംഭവം മറച്ചുവെച്ച പ്രിന്‍സിപ്പല്‍ തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലായെന്നും അദ്ദേഹം പറഞ്ഞു.റാഗിങ്ങ് ക്രൂരതക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ സംസ്ഥാന തലത്തില്‍ പ്രക്ഷോപം ഉയര്‍ത്തുമെന്ന് ആര്.കൃഷ്ണരാജ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."