രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: രാജ്മോഹന്‍ ഉണ്ണിത്താന്
മൈനാഗപ്പള്ളി: രാജ്യത്ത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. മൈനാഗപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു മുമ്പും രാജ്യത്ത് നോട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അതിന്റെ ആഘാതം ജനങ്ങള്ക്കുണ്ടാകാതിരിക്കാന് അതാത് സര്‍ക്കാരുകള്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഒരു സുപ്രഭാതത്തില്‍ വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി നോട്ടുകള്‍ ആസാധുവാക്കിയതാണ് ഇന്നും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണം. പണത്തിന് വേണ്ടി ക്യൂനിന്ന് തളര്‍ന്ന് വീഴുന്നവര്‍ക്കിടയില്‍ ഒരു അംബാനിയെയും കാണാനില്ലെന്ന് ഉണ്ണിത്താന് പരിഹസിച്ചു.
മണ്ഡലം പ്രസിഡന്റ് എബി പാപ്പച്ചന് അധ്യക്ഷനായി. വൈഎ സമദ്, തോമസ് വൈദ്യര്, വൈ ഷാജഹാന്, ഉല്ലാസ് കോവൂര്‍, പി എം സെയ്ദ്, മധുസൂദനന് പിള്ള, ഷാജിശാമുവല്, വിദ്യാരംഭം ജയകുമാര്‍, അന്‍സാര്‍, വൈ നജീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."