ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കും: വെങ്കയ്യ
ന്യൂഡല്‍ഹി: നഗര കേന്ദ്രീകൃതമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 2017ല്‍ പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. പുതുവര്‍ഷത്തോടെ ഇതിന് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.
2016ല്‍ തുടക്കം കുറിച്ച സ്വച്ച് ഭാരത് പദ്ധതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരമേഖലകളില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ടോയ്ലറ്റുകളുടെ നിര്‍മാണവും ഇതിന്റെ ഭാഗമായി നടന്നു. പദ്ധതികള്‍ ഗ്രാമീണ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സമയബന്ധിതമായി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. സര്‍ക്കാര്‍ തുടക്കം കുറിച്ച സ്വച്ച് ഭാരത് മിഷന് വലിയതോതിലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."