കുറ്റിലക്കടവ് നടപ്പാലം അപകടാവസ്ഥയില്‍
കയ്പമംഗലം: പെരിഞ്ഞനം പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റിലക്കടവ് നടപ്പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ കൈവരികളും നടക്കാനുള്ള ഷീറ്റും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. അഞ്ചുമാസം മുന്‍പ് കയ്പമംഗലം എം.എല്‍.എ ഇ.ടി.ടൈസന്, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് എന്നിവര്‍ പാലം സന്ദര്‍ശിച്ച് എത്രയും പെട്ടെന്ന് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താമെന്ന് വാക്ക് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒന്നും ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പാലം അറ്റകുറ്റപ്പണിക്കായി നടപടിയെടുക്കാത്ത പടിയൂര്‍, പെരിഞ്ഞനം പഞ്ചായത്തുകള്‍ക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പാലത്തിന്റെ കിഴക്കേകരയില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
പി.കെ രാജീവന്, കെ.എം ബൈജു, രമേഷ് എന്നിവര്‍ സംസാരിച്ചു. കെ.പി രാജേന്ദ്രന് റവന്യുമന്ത്രിയായിരിക്കെ 2011 ലാണ് 45 ലക്ഷം രൂപ ചെലവിട്ടാണ് കുറ്റിലക്കടവില്‍ ഇരുമ്പിന്റെ തൂക്കുപാലം നിര്‍മിച്ചത്.
അതുവരെ കടത്തുവള്ളമാണ് ഉപയോഗിച്ചിരുന്നത്. പെരിഞ്ഞനം ആര്.എം.എച്ച് സ്കൂളിലേക്കും, പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കും നൂറുകണക്കിന് പേര് ഉപയോഗപ്പെടുത്തുന്നതാണ് പാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."