ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാട്ടണം: എ.കെ ബാലന്‍
ആലപ്പുഴ: ഭൂസ്വാമിമാരില്‍ നിന്ന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാട്ടണമെന്ന് മന്ത്രി എ.കെ ബാലന്‍. സര്‍ക്കാരിനുമേല്‍ പലവിധ സമ്മര്‍ദങ്ങളുïാകാം. അത് കോടതികളില്‍ ഹാജരാകുന്ന അഡ്വ. ജനറല്‍മാരുടെ ഭാഗത്തുനിന്നുവരെ ഉïായേക്കാം. താന്‍ നിയമമന്ത്രിയായിരിക്കെ വിവാദമായ ഒരു പ്ലാന്റേഷന്റെ ഭൂമി സര്‍ക്കാരിന് നല്‍കേïത് സ്വകാര്യവ്യക്തിക്ക് നല്‍കാനാണ് എ.ജി എഴുതിവച്ചതെന്നും അദ്ദേഹം പറഞ്ഞു. പി.കെ.എസ് സംസ്ഥാന സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭൂമി പ്രശ്‌നം ഗൗരവമായി കാണണം. അല്ലെങ്കില്‍ ഏറ്റെടുക്കാന്‍ ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ രംഗത്തുവരും. സംസ്ഥാനത്ത് എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കേïതുï്. മോദി സര്‍ക്കാര്‍ ഫാസിസത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഭരണകൂടത്തിന്റെ സംരക്ഷണയില്‍ രാജ്യത്ത് പട്ടികവിഭാഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുകയാണ്. ഗുജറാത്തില്‍ ഗോശാലകള്‍ക്ക് ഏക്കറുക്കണക്കിന് ഭൂമി വിട്ടുനല്‍കുമ്പോള്‍ ഭൂരഹിതരായ ദലിതര്‍ പീഡനങ്ങള്‍ക്ക് വിധേയരാകുകയാണ്. സി.പി.എം രൂപംകൊടുത്ത പട്ടികജാതി ക്ഷേമസമിതിയുടെ ലക്ഷ്യം ജാതി നശീകരണമാണ്. ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നതില്‍ ചില ജാതി സംഘടനകള്‍ ആശങ്കപെടുന്നുïെന്നും അദ്ദേഹം പറഞ്ഞു.
കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. കെ. സോമപ്രസാദ്, ആര്‍. രാജേഷ് എം.എല്‍.എ, ജി. വേണുഗോപാല്‍, അജയകുമാര്‍, കെ. രാഘവന്‍, ഡി. ലക്ഷ്മണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."