കേരള കോണ്‍ഗ്രസ് സെക്യുലര്‍ സ്‌കറിയ തോമസ് വിഭാഗത്തില്‍ ലയിക്കുന്നു
കോട്ടയം: മുന്‍ നിയമസഭാ സ്പീക്കര്‍ ടി.എസ് ജോണിന്റെ നേതൃത്വത്തിലുïായിരുന്ന കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തില്‍ ലയിക്കുന്നു. ജനുവരി 12ന് തിരുവനന്തപുരം വി.ജെ.ടി ഹാളിലാണ് ലയന സമ്മേളനം. സെക്യുലര്‍ വൈസ് ചെയര്‍മാന്‍ ഡീക്കണ്‍ തോമസ് കായിത്തറ, ഓഫിസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബോബന്‍ ടി തെക്കേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലയനം സംബന്ധിച്ച് സ്‌കറിയ തോമസുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്. ധാരണപ്രകാരം മൂന്നു സംസ്ഥാന ഭാരവാഹിത്വവും പാര്‍ട്ടി ജില്ലാ നിയോജക മണ്ഡലം കമ്മിറ്റികളിലും പോഷക സംഘടനകളിലും സെക്യുലര്‍ വിഭാഗത്തിന് പ്രാതിനിധ്യം നല്‍കും.
പാര്‍ട്ടിയുടെ എല്ലാ പോഷക സംഘടനാ ഭാരവാഹികളും ജില്ലാ ഭാരവാഹികളും ലയനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുïെന്നും ലയന സമ്മേളനത്തില്‍ 2000 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നെും ബോബന്‍ ടി തെക്കേല്‍ അറിയിച്ചു. ലയന സമ്മേളനം എല്‍ .ഡി. എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണി പ്രവേശനം സ്വപ്നം കï് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസും ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസും സി.പി.എം നേതാക്കള്‍ക്ക് പിന്നാലെയാണ്. എന്നാല്‍ ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കാന്‍ സി .പി .എമ്മും സി .പി .ഐയും താല്‍പര്യം കാട്ടുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."