HOME
DETAILS

ദേശീയഗാനത്തെ അപമാനിച്ചുവെന്ന കേസ്: നാടക പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  
backup
December 18 2016 | 22:12 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%97%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%aa%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81



കോഴിക്കോട്:  ദേശീയഗാനത്തെ അധിക്ഷേപിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായ കമല്‍ സി ചവറയെ പൊലിസ് അറസ്റ്റു ചെയ്തു. കൊല്ലം കരുനാഗപ്പള്ളി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് നടക്കാവ് പൊലിസാണ് പെരിങ്ങളത്തെ ഭാര്യവീട്ടില്‍ നിന്നും കമലിനെ കസ്റ്റഡിയിലെടുത്തത്.  കൊല്ലം ചവറ സ്വദേശിയായ കമല്‍ മൂന്നു വര്‍ഷമായി കുന്ദമംഗലം പെരിങ്ങളത്ത് താമസിക്കുകയായിരുന്നു.
 ഇന്നലെ രാവിലെ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.പി പൃഥ്വിരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് കമലിനെ കസ്റ്റഡിയിലെടുത്തത്. വൈകിട്ട് ഏഴരയോടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൊലിസ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപള്ളി പൊലിസ് എത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
  'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' എന്ന നോവലിലെയും 'ശശിയും ഞാനും' എന്ന എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെയും ചില ഭാഗങ്ങള്‍ കമല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ദേശീയഗാനത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നാരോപിച്ച് ഐ.പി.സി 124 എ പ്രകാരം രാജ്യദ്രോഹകുറ്റം ചുമത്തിയാണ് കേസെടുത്തത്.  
  കഴിഞ്ഞ ദിവസം കൊല്ലത്തെ കമലിന്റെ കുടുംബ വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തി നോവലും പെന്‍ഡ്രൈവും പിടിച്ചെടുത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക്ഭഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago
No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago