HOME
DETAILS
MAL
വിഷ്ണു വധക്കേസ്: ശിക്ഷാ വിധി ഇന്ന്
backup
December 19 2016 | 04:12 AM
തിരുവനന്തപുരം: സിപിഎം വഞ്ചിയൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസില്‍ വിചാരണ നേരിട്ട 14 പേരില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പതിനാറ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരാളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടിരുന്നു. പ്രതികള്‍ ആര്.എസ്.എസ് ബിജെപി പ്രവര്‍ത്തകരാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ആദ്യത്തെ അഞ്ചുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 2008 ഏപ്രില്‍ ഒന്നിനായിരുന്നു വിഷ്ണു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."