വികസനം ആരുടെയും കുത്തകയല്ല: മന്ത്രി ജി. സുധാകരന്
കോഴിക്കോട്: വികസനം ആരുടെയും കുത്തകയല്ലെന്നും മാറിവരുന്ന എല്ലാ സര്‍ക്കാരുകളുടെയും ശ്രമഫലമായാണ് സാമൂഹ്യ വികസനം സാധ്യമാകുന്നതെന്നും മന്ത്രി ജി. സുധാകരന് . പന്നിയങ്കര മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
1997ലെ നായനാര്‍ സര്‍ക്കാരാണ് പന്നിയങ്കര മേല്‍പാലത്തിന് ഭരണാനുമതി നല്‍കിയത്. പിന്നീട് ഭരണത്തില്‍ വന്ന വി.എസ് സര്‍ക്കാരും ഉമ്മചാണ്ടി സര്‍ക്കാരും പാലത്തിന്റെ പ്രവര്‍ത്തികളുമായി മുന്നോട്ട് പോയി.
ഇതിനിടയില്‍ ഭരണം നടത്തിയ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും മേല്‍പാലം യാഥാര്‍ത്ഥ്യമായതില്‍ പങ്കുണ്ട്. അതിനാല്‍ ആരും സങ്കടപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാനത്ത് മേല്പാലങ്ങളും റെയില്‍വെ മേല്പാലങ്ങളും നിര്‍മിക്കുന്നതുള്‍പ്പെടെ 90 പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഗതാഗതം സുഖമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം സര്‍ക്കാര്‍ പൂര്‍ത്തീകരിക്കും. റോഡ് വികസനത്തിന് മാത്രമായി 70,000 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."