HOME
DETAILS

യാത്രാ പ്രതിസന്ധി; പരിഹാരത്തിനായിറക്കിയ ജനകീയ വാഹനം ടാക്‌സി തൊഴിലാളികള്‍ തടഞ്ഞു

  
backup
December 19 2016 | 05:12 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be

തൊട്ടില്‍പ്പാലം: യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ നാട്ടുകാര്‍ ഇറക്കിയ ജനകീയ വാഹനം ടാക്‌സി തൊഴിലാളികള്‍ തടഞ്ഞിട്ടു. കാവിലുംപാറ പഞ്ചായത്തിലെ ഓടേരിപ്പൊയില്‍ പ്രദേശവാസികള്‍ തൊട്ടില്‍പ്പാലം-ഓടേരിപ്പൊയില്‍ റൂട്ടിലോടാന്‍ ഇറക്കിയ മൂന്ന് ഓട്ടോടാക്‌സി വാഹനങ്ങളാണ് ടാക്‌സി തൊഴിലാളികളുടെ നേതൃത്വത്തില്‍ ടൗണില്‍ തടഞ്ഞിട്ടത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ടാക്‌സി വാഹനങ്ങളുടെ സേവനം അപര്യാപ്തമായതിനാല്‍ ഓടേരിപ്പൊയില്‍ നിവാസികള്‍ ജനകീയ വാഹനങ്ങള്‍ ഒരുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാരുടെ നടപടി അന്യായമാണെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ ജനകീയ വാഹനം തടഞ്ഞിട്ടത്.
ടൗണില്‍ നിന്നും ആറ് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടണ്ടിടത്ത് മൂന്ന് കിലോമീറ്ററോളം ദൂരമുള്ള ചൊത്തക്കൊല്ലി ഭാഗം വരെ മാത്രം ടാക്‌സി സേവനം ലഭിക്കുന്ന മേഖലയിലെ ജനങ്ങള്‍ക്ക് പിന്നീട് കാല്‍നടയായി മൂന്ന് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടണ്ട സ്ഥിതിയാണുള്ളത്. ഇത് പരിഹരിക്കാന്‍ ചൊത്തക്കൊല്ലിയില്‍ നിന്നും ഓടേരിപ്പൊയിലിലേക്ക് ട്രിപ്പോടിക്കണമെന്ന് ടാക്‌സി തൊഴിലാളികളോട് പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഇല്ലാത്തതിനെ തുടര്‍ന്നാണ് ബദല്‍ സംവിധാനമായി ജനകീയ വാഹനം നിരത്തിലിറക്കിയത്. വാഹനം തടഞ്ഞതിനെതുടര്‍ന്ന് നാട്ടുകാരുടെ പരാതിയിന്മേല്‍ തൊട്ടില്‍പ്പാലം എസ്.ഐ ടാക്‌സി തൊഴിലാളികളുമായി ചര്‍ച്ച നടത്തി.
രാവിലെ ഏഴു മുതല്‍ 10വരെയും, വൈകീട്ട് നാലുമുതല്‍ ഏഴുവരെയും മുമ്മൂന്ന് വീതം ട്രിപ്പുകള്‍ നടത്താമെന്ന വ്യവസ്ഥയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. അതേസമയം പൂര്‍ണ്ണമായും ഗതാഗതയോഗ്യമായ റോഡായിട്ടും റൂട്ടില്‍ ടാക്‌സി വാഹനം ഓടിക്കാത്തത് ജനങ്ങള്‍ക്ക് വലിയ യാത്രാ ദുരിതമാണ് ഉണ്ടാക്കിയിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക്ഭഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago
No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago