കീഴാളരില്‍ അവകാശബോധം വളര്‍ത്തിയതില്‍ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ പങ്കുവഹിച്ചു: മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ആയിരം ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് വൈഫൈ സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അടിമകളായ കീഴാളരില്‍ ദേശീയബോധവും അവകാശബോധവും വര്‍ഗബോധവും വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനു വേണ്ടി കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പ്രസ്ഥാനവും മലബാറില്‍ വായനാശാലകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ 2015-16ലെ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുമണ്ണ പയ്യടിമീത്തലില്‍ നടന്ന പരിപാടിയില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കീഴാറ്റൂര്‍ അനിയന്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ സ്വാഗതം പറഞ്ഞു. എം.കെ രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കെ. ചന്ദ്രന്‍ മാസ്റ്റര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, ടി. പത്മനാഭന്‍, വി.കെ ബാലന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."