HOME
DETAILS
MAL
അധികൃതരുടെ അനാസ്ഥ; റോഡ് സഞ്ചാര യോഗ്യമല്ലാതായി
backup
May 23 2016 | 00:05 AM
കോട്ടയം. മണര്‍കാട് പഞ്ചായത്തിലെ 16,17 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പൈനുങ്കല്‍പ്പടി കാലുകടവില്‍ റോഡ് സഞ്ചാര യോഗ്യമല്ലാതെ ശോച്യാവസ്ഥയില്‍ . വാട്ടര്‍ അതോറിട്ടിയുടെ ബൃഹത്തായ കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പിടാനായി വീതികുറഞ്ഞ റോഡിന്റെനടുഭാഗം തന്നെ മഴക്കാലത്തിനു തൊട്ടു മുന്‍പ് ജെ സി ബി ഉപയോഗിച്ച് കുഴിച്ചത് മൂലമാണ് ഈ ദുരവസ്ഥ ഉണ്ടായത്.
മഴ പെയ്തതോടെ കാല്മുട്ടുവരെയുള്ള ചെളിയില്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ള കാല്‍നടക്കാര്‍ തെന്നി വീഴുക പതിവ് കാഴ്ചയാണ്. അടുത്തകാലത്ത് ചെയ്ത ടാറിങ്ങ്‌പൈപ്പിടനായാണ് ഇവിടെ മുഴുവനായിത്തന്നെ പൊളിച്ചുകളഞ്ഞത്. അശ്രദ്ധയും പിടിപ്പുകേടും മൂലമുണ്ടായ ഈ അവസ്ഥനാട്ടുകാര്‍ തന്നെ പരിഹരിക്കണം എന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."