HOME
DETAILS
MAL
ഭക്ഷ്യവിഷബാധ: ഒരു കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍
backup
December 19 2016 | 05:12 AM
കുമരകം: കോഴിയിറച്ചി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ഒരു കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍ ചികിത്സതേടി. കുമരകം തെക്കുംഭാഗത്ത് ഏഴാം വാര്‍ഡില്‍ പത്ത് പങ്ക്ചിറ ഗോപാലന്റെ വീട്ടിലാണ് സംഭവം. ഗോപാലന്റെ സഹോദരന് കുഞ്ഞുമോന് (64), മകന് ബൈജു(43), മകള്‍ സൗമ്യ (25). മരുമകന് സജിത്ത് (27), ചെറുമകള്‍ സൂര്യ (25)സൂര്യയുടെ മകന് വൈഷ്ണവ് ( രണ്ടര വയസ്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുമരകം മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കോഴിയിറച്ചി കഴിച്ചതിനെ തുടര്‍ന്നാണ് വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായത്. നാട്ടുകാര്‍ ഇവരെ കുമരകം ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഗോപാലനും ഭാര്യ ചിന്നമ്മയും നോമ്പാചരിക്കുന്നതിനാല് ഇറച്ചി കഴിച്ചില്ല.
വിഷബാധയേറ്റവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."