പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് വീണ്ടും നിയന്ത്രണം
ന്യൂഡല്‍ഹി: പിന്‍വലിച്ച 1000,500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. പഴയ നോട്ടുകള്‍ അയ്യായിരം രൂപയില്‍ കൂടുതല്‍ ഒരു അക്കൗണ്ടില്‍ ഒരു തവണ മാത്രമേ നിക്ഷേപിക്കാന്‍ കഴിയൂ എന്നാണ് പുതിയ നിയന്ത്രണം. ഡിസംബര്‍ 30 വരെ ഒരു അക്കൗണ്ടില്‍ രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അതാണ് പൊടുന്നനെ ആയ്യായിരത്തിന് മുളിലേക്ക മാറ്റിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ഇത് ഇനിയും പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കാത്തവര്‍ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുക. കൂടുതല്‍ തുക നിക്ഷേപിക്കുന്നവരെ ബാങ്ക് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. ഇടപാടുകാരന്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമേ അത്രയും തുക നിക്ഷേപിക്കാന്‍ ബാങ്ക് അധികൃതര്‍ അനുവദിക്കൂ. ഇതുവരെ നിക്ഷേപിക്കാത്തിന്റെ കാരണവും ഇത്രയും പണം ഇപ്പോള്‍ എവിടുന്ന് ലഭിച്ചു എന്നും വ്യക്തമാക്കണമെന്നാണ് ധനകാര്യ മന്ത്രാലയം ഉത്തരവിട്ടത്. ഡിസംബര്‍ 30 വരെ തന്നെയായിരിക്കും ഇതിന്റെയും കാലാവധി.
'ധൃതി കൂട്ടേണ്ട ഡിസംബര്‍ 30 വരെ പിഴ കൂടാതെ രണ്ടര ലക്ഷം വരെ നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം' എന്ന പരസ്യ ബോര്‍ഡ് രാജ്യത്തുടനീളം സ്ഥാപിച്ച അതേ സര്‍ക്കാരാണ് നോട്ട് നിരോധനം പ്രഖ്യാപിച്ച പോലെ ഇപ്പോള്‍ ഓര്‍ക്കാപുറത്ത് പുതിയ നിയന്ത്രണവും പ്രഖ്യാപിച്ചത്. ബാങ്കുകളിലെ തിരക്ക് ഒഴിയാന്‍ കാത്തു നിന്ന സാധാരണക്കാരായ ആളുകള്‍ക്ക് പുതിയ നടപടി കനത്ത തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.പിഴ അടച്ച് കള്ളപ്പണം നിയമവിധേയമാക്കുന്നതിന് ഈ നിയന്ത്രണം തടസമില്ല എന്നും ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."