HOME
DETAILS
MAL
പത്താന്‍കോട്ട് ആക്രമണം; ചാര്‍ജ് ഷീറ്റ് തയാറാക്കിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍: അലോക് മിത്തല്‍
backup
December 19 2016 | 09:12 AM
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണകേസിലെ പ്രതികള്‍ക്കു നേരെ ചാര്‍ജ് ഷീറ്റ് തയാറാക്കിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍.
പത്താന്‍കോട്ട് ആക്രമണ കേസിലെ പ്രതികളായ ജയ്ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനും മറ്റു ആക്രമികള്‍ക്കും നേരെ ഡിജിറ്റല്‍,ടെക്നിക്കല്‍,മറ്റു രേഖകള്‍ എന്നീ തെളിവുകള്‍ വളരെ കൃത്യമായുണ്ടെന്നാണ് അലോക് മിത്തല്‍ പറഞ്ഞത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇവ ശേഖരിച്ചത്. ഇങ്ങനെ ശേഖരിച്ച ചാര്‍ജ് ഷീറ്റാണ് മൊഹാലിയിലെ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."