ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം
ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം നാലഞ്ചിറയിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ദേശീയ തൊഴില്‍ സേവന കേന്ദ്രത്തില്‍ (എന്‍.സി.എസ്.സി) ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് കെ.ജി.ടി.ഇ ലോവര്‍/ഹയര്‍ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നല്‍കും.
എസ്.എസ്.എല്‍.സി പാസായ ശ്രവണവൈകല്യമുള്ള കുട്ടികള്‍ സ്ഥാപനവുമായി ബന്ധപ്പെടണം. ഇലക്ട്രാണിക് മെക്കാനിക്ക്, പ്രിന്റിംഗ് ആന്റ് ഡി.റ്റി.പി, ഫോട്ടോഗ്രാഫി ആന്റ് വീഡിയോ എഡിറ്റിംഗ്, ആട്ടോമൊബൈല്‍ റിപ്പയറിംഗ്, വെല്‍ഡിംഗ് ആന്റ് ഫിറ്റിംഗ്, തയ്യല്‍ ആന്റ് എംബ്രോയിഡറി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് സ്റ്റെനോഗ്രാഫി കോഴ്‌സുകളിലേക്ക് കുറഞ്ഞത് നാല്‍പ്പത് ശതമാനം വൈകല്യമുള്ള എല്ലാ വിഭാഗത്തിലുമുള്ള ഭിന്നശേഷിക്കാര്‍ക്കും പ്രവേശനം നല്‍കും. വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് : 9895544834, 9495689934, 9447310087.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."