HOME
DETAILS

ധീരജവാന്‍ രതീഷിന് ജന്മനാടിന്റെ യാത്രാമൊഴി

  
backup
December 19, 2016 | 7:35 PM

%e0%b4%a7%e0%b5%80%e0%b4%b0%e0%b4%9c%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a4%e0%b5%80%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%a8

കൊണ്ടോട്ടി/മട്ടന്നൂര്‍ (കണ്ണൂര്‍): കശ്മിരിലെ പാംപോറിനു സമീപം ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ രതീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സൈനിക ബഹുമതികളോടെ മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വീടിനു സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. രാവിലെ 9.20ന് മുംബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കരിപ്പൂരില്‍ എത്തിച്ചത്. പ്രോട്ടോക്കോള്‍ ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ എ.അബ്ദുല്‍ റഷീദ് മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തിലെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം നിരവധി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് 1.50നാണ് ജന്‍മനാട്ടില്‍ എത്തിച്ചത്.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ ആയിരങ്ങളാണ് കൊടോളിപ്രത്തേക്ക് ഒഴുകിയെത്തിയത്. പൊതുദര്‍ശനം പൂര്‍ത്തിയാക്കി 3.20ന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ഉറ്റബന്ധുക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അന്ത്യോപചാരമര്‍പ്പിച്ചു. സംസ്‌കാര ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ അധ്യക്ഷനായി.
ഭീകരാക്രമണത്തില്‍ റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂനെ സ്വദേശി സൗരവ് നന്ദ്കുമാര്‍ എന്നീ സൈനികരും വീരമൃത്യു വരിച്ചിരുന്നു. കോയമ്പത്തൂര്‍ മധുക്കരൈയിലെ 44 ഫീല്‍ഡ് റെജിമെന്റിലെ നായികായ രതീഷ് മൂന്നുവര്‍ഷം മുമ്പാണു ഡെപ്യൂട്ടേഷനില്‍ കശ്മിരിലെ 36 രാഷ്ട്രീയ റൈഫിള്‍സിലേക്കു സേവനത്തിനു പോയത്. ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി കോയമ്പത്തൂരിലേക്കു തിരികെ മടങ്ങാനിരിക്കെയായിരുന്നു ദുരന്തം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  6 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  6 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  6 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  6 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  6 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  6 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  6 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  6 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  6 days ago