പട്ടികജാതിക്കാര്‍ക്ക് തൊഴില്‍വായ്പ
കേരളാ സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്പറേഷന് ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ മൂന്നു ലക്ഷം രൂപ പദ്ധതി തുകയുള്ള വായ്പ അനുവദിക്കുന്നതിന് പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ പ്രായം 18നും 50നും മധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയാന്‍ പാടില്ല. പദ്ധതി പ്രകാരം (കൃഷിഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) തൊഴില്‍ സംരംഭങ്ങളില്‍ ഗുണഭോക്താവിന് ഏര്‍പ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ, വസ്തു ജാമ്യം ഹാജരാക്കണം.
കോര്‍പറേഷനില്‍നിന്നു മുന്‍പ് ഏതെങ്കിലും സ്വയം തൊഴില്‍ വായ്പ ലഭിച്ചവര്‍ (മൈക്രോ ക്രെഡിറ്റ് ലോണ്‍, മഹിളാ സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കരുത്. വായ്പാ തുക ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ചു വര്‍ഷംകൊണ്ടു തിരിച്ചടയ്ക്കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും കോര്പറേഷന് ജില്ലാ ഓഫിസുകളുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."