HOME
DETAILS
MAL
റബ്ബര്‍ ബോര്‍ഡ്: വിവരങ്ങളറിയാന്‍ കോള്‍ സെന്റര്‍
backup
December 19 2016 | 19:12 PM
കോട്ടയം: റബ്ബര്‍തോട്ടങ്ങളിലെ തേന്‍കാലം വരവായി. തോട്ടങ്ങളില്‍ നിന്ന് എങ്ങനെ പരമാവധി തേന്‍ ശേഖരിക്കാം എന്നതിനെക്കുറിച്ചറിയാനും സംശയങ്ങള്‍ ദുരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് മീനച്ചില്‍ പാലാക്കാട് റബ്ബറുത്പാദകസംഘത്തിലെ അംഗവും റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്സിന്റെ പരിശീലകനുമായ ബിജു ജോസഫ് നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481 2576622. റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."