ബി.ജെ.പിയുടെ ആദിവാസി വഞ്ചന തിരിച്ചറിയണം: ആദിവാസി വികസന പാര്‍ട്ടി
മാനന്തവാടി: ഇടതുവലതു മുന്നണികള്‍ക്കു പുറമേ ബി.ജെ.പി നടത്തിവരുന്ന ആദിവാസി വഞ്ചനയും തിരിച്ചറിയണമെന്ന് ആദിവാസി വികസന പാര്‍ട്ടി ആവശ്യപ്പെട്ടു.
ഇരുമുന്നണികളെയും കുറ്റപ്പെടുത്തുന്നതിലൂടെ ബി.ജെ.പി സ്വന്തം പാര്‍ട്ടി നടത്തുന്ന ആദിവാസി വഞ്ചന മറച്ചുപിടിക്കുകയാണ്. ബി.ജെ.പി സവര്‍ണരുടെ പാര്‍ട്ടിയാണ്. അതില്‍ അവര്‍ണര്‍ക്കു സ്ഥാനമില്ല. എന്നാലും സ്വതന്ത്ര സംഘടനയായ ആദിവാസി വികസന പാര്‍ട്ടിയെ ബി.ജെ.പി കുറച്ചു വര്‍ഷങ്ങളായി രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ വള്ളിയൂര്‍കാവില്‍ ഉത്സവത്തിനു നടത്തിവരുന്ന അന്നദാനം പോലും ബി.ജെ.പി നേതാക്കാള്‍ ചൂഷണം ചെയ്യുന്നു. അന്നദാനത്തിനു ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും മറ്റും കണക്കുകള്‍ സംഘടനയുടെ കൈവശവും പണത്തിന്റെ കണക്കുകള്‍ ബി.ജെ.പി നേതാക്കളുടെ കൈവശവുമെന്നതാണു നിലവിലുള്ള സ്ഥിതി.
വരുന്ന മാര്‍ച്ച് മാസം അവസാനത്തോടു കൂടി 5,000 പേരെ ആദിവാസി വികസന പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്നും ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും കണ്‍വന്‍ഷനുകള്‍ നടത്തി പഞ്ചായത്ത് കമ്മിറ്റി രൂപീകരിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുഞ്ഞിരാമന്‍ നെട്ടംമാനി, കേളു പുളയ്ക്കല്‍, ബാലന്‍ ചോയിയേറ്റ, വിപിന്‍ കൂടമ്മല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."