വി.ഐ.പി ജില്ലയാവാന്‍ ആലപ്പുഴ
ആലപ്പുഴ: ഇക്കുറി ആലപ്പുഴയില്‍ നിന്ന് നാലുമന്ത്രിമാര്‍ക്ക് സാധ്യതയെന്ന് സൂചന. അതില്‍ അമ്പലപ്പുഴയില്‍ നിന്ന് വിജയിച്ച ജി.സുധാകരനും, ടി.എം തോമസ് ഐസകും മന്ത്രി സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ധനകാര്യ വിദഗ്ധനായ തോമസ് ഐസകിന് ധനകാര്യം തന്നെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ മികച്ച നിലയില്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തത് ഐസകിന് തുണയാകും.
അതേസമയം ജി.സുധാകരനെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയോ അല്ലെങ്കില്‍ ആര്യോഗ്യ വകുപ്പോ നല്‍കുമെന്നാണറിയുന്നത്. നേരത്തെ സഹകരണ വകുപ്പും ദേവസ്വം വകുപ്പും ഭരിച്ച പരിചയം സുധാകരന് മുതല്‍ക്കൂട്ടാവും.
കഴിഞ്ഞ ഇടതു മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മൂന്നു മന്ത്രിമാര്‍ ആലപ്പുഴയില്‍ നിന്നുണ്ടായിരുന്നു. മുഖ്യമന്ത്രി കസേരയില്‍ വി.എസ്. അച്യുതാനന്ദനും ധനമന്ത്രിയായി ഡോ. തോമസ് ഐസക്, സഹകരണകയര്‍ വകുപ്പ് മന്ത്രിയായി ജി. സുധാകരന്‍ എന്നിവരായിരുന്നു. ചേര്‍ത്തലയില്‍ മൂന്നാം തവണയും വിജയിച്ചെത്തിയ സി.പി.ഐയുടെ പി.തിലോത്തമനാണ് മന്ത്രി പദവി ലഭിക്കാന്‍ സാധ്യതയുള്ളവരില്‍ മൂന്നാമന്‍. സി.പി.ഐയുടെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഏക പ്രതിനിധിയെന്ന പരിഗണന തിലോത്തമന് ലഭിച്ചേക്കും.
കൂടാതെ കുട്ടനാട്ടില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ട് വിജയിച്ചെത്തിയ എന്‍.സി.പിയുടെ തോമസ് ചാണ്ടിയാണ് ഇവിടെ നിന്ന് മന്ത്രി പദവി പ്രതീക്ഷിക്കുന്ന മറ്റൊരാള്‍.താന്‍ വിജയിച്ചാല്‍ ജലവിഭവ വകുപ്പ് മന്ത്രിയാകുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ തോമസ് ചാണ്ടി പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ബി.ഡി.ജെ.എസിന്റെ വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയായിരുന്ന സുഭാഷ് വാസുവിനെ മുട്ടുകുത്തിച്ച് കുട്ടനാട്ടില്‍ ഹാട്രിക് വിജയം നേടിയ തോമസ് ചാണ്ടിക്ക് സാധ്യത ഏറെയാണ്. എന്‍.സി.പിയുടെ രണ്ട് എം.എല്‍.എ മാരില്‍ എ.കെ ശശീന്ദ്രനും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടെങ്കിലും ശരത് പവാറിന്റെ പിന്തുണ തോമസ് ചാണ്ടിക്കാണുള്ളത്. ജലത്താല്‍ ചുറ്റപ്പെട്ട കുട്ടനാടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇറിഗേഷന്‍ വകുപ്പ് തന്നെ തോമസ് ചാണ്ടിക്ക് ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."