ഡിജിറ്റല്‍ കറന്‍സിയിലും മുന്നില്‍ മലപ്പുറം തന്നെ..!
മലപ്പുറം: ഡിജിറ്റല്‍ കറന്‍സിയിലേക്കുള്ള മാറ്റത്തില്‍ സംസ്ഥാനത്തു മലപ്പുറം ജില്ല ഒന്നാമത്. ജില്ലയില്‍ 'എന്റെ മലപ്പുറം, ഡിജിറ്റല്‍ മലപ്പുറം' പദ്ധതിയിലൂടെ ഇതുവരെ 7,583 പേരാണ് കറന്‍സിരഹിത സംവിധാനത്തിലേക്കു മാറിയത്. നേരത്തെ ജില്ലയിലുണ്ടായിരുന്ന കറന്‍സി രഹിത സംവിധാനത്തിനു പുറമേയാണിത്.
രണ്ടാംസ്ഥാനത്തുള്ള തൃശൂരില്‍ 869 പേരാണ് ഇതുവരെ കറന്‍സി രഹിത സംവിധാനത്തിലേക്കു മാറിയത്. സംസ്ഥാനത്താകെ 10,534 പേര് ഈ സംവിധാനത്തിലേക്കു മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മലപ്പുറം ഏറെ മുന്നിലാണെന്ന് ഇന്നലെ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. യോഗത്തില്‍ എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍ അധ്യക്ഷനായി. കനറാ ബാങ്ക് എ.ജി.എം. കെ.എ നാസര്‍, റിസര്‍വ് ബാങ്ക് തിരുനവന്തപുരം മാനേജര്‍ ഹാര്‍ലിന്‍ ഫ്രാന്‍സിസ് ചിറമേല്‍, നബാര്‍ഡ് ഡി.ഡി.എം ജെയിംസ് പി. ജോര്‍ജ്, ലീഡ് ജില്ലാ മാനേജര്‍ കെ. അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."