നോട്ട് പ്രതിസന്ധി: വണ്ടൂരില്‍ കെട്ടിടവാടക കുറക്കാന്‍ തീരുമാനം
വണ്ടൂര്‍: അനുദിനം നീളുന്ന നോട്ട് പ്രതിസന്ധിയും ചിലറക്ഷാമവും മൂലം ദുരിതത്തിലായ കച്ചവടക്കാര്‍ക്ക് ആശ്വാസമായ തീരുമാനങ്ങളുമായി കെട്ടിടമുടമകള്‍ രംഗത്ത്. ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പഞ്ചായത്ത് കമ്മിറ്റിയാണ് പ്രതിസന്ധിയിലായ കച്ചവടക്കാര്‍ക്ക് ആശ്വാസമായ തീരുമാനങ്ങളുമായി രംഗത്തെത്തിയത്.
ഇതനുസരിച്ച് നിലവിലെ വാടകയില്‍ നിന്നു മൂന്ന് മാസത്തേക്ക് പത്ത് ശതമാനം എല്ലാ കച്ചവടക്കാര്‍ക്കും കുറച്ചുനല്‍കും. കൂടാതെ ഒരുവര്‍ഷത്തെ ശരാശി വര്‍ധനവും ഒഴിവാക്കിയിട്ടുണ്ട്. ഒരു മാസത്തിലധികമായി തുടരുന്ന പ്രതിസന്ധികാരണം മിക്ക കച്ചവടസ്ഥാപനങ്ങളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. പലരും നിലവിലെജീവനക്കാരെ പകുതിയും പിരിച്ചുവിട്ടു. ഈ സാഹചര്യത്തില്‍ വാടക കുറക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്തെത്തുകയായിരുന്നു. മധുരക്ക കോംപ്ലക്‌സില്‍ നടത്തിയ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലായിരുന്നു തീരുമാനം. അസോസിയേഷന്‍ പഞ്ചായത്ത് സെക്രട്ടറി പി ഉമ്മര്‍ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി സി അലവി കുട്ടി, കെ.ടി റഹ്മത്ത്, ഇ അബ്ദുസത്താര്‍, ഇ.പി ബഷീര്‍, വാളശേരി അബ്ദുല്‍കരീം, കെ.ടി ഹംസക്കുട്ടി, ഏറനാട് ബാബു, മച്ചിങ്ങല്‍ അലവിക്കുട്ടി, മധുരക്ക അലവിഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."