കോമണ്‍ സര്‍വീസ് സെന്റര്‍ കേസ് രാഷ്ട്രീയപ്പകപോക്കലെന്ന് ലീഗ് നേതാവ്
കരുവാരകുണ്ട്: കോമണ്‍സര്‍വീസ് സെന്റര്‍ കേസില്‍കുടുക്കി പലരും രാഷ്ടീയപ്പകപോക്കല്‍ നടത്തിയെന്ന് മുസ്‌ലിംലീഗ് മുന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായ എന്‍ ഉണ്ണീന്‍കുട്ടിയാണ് തനിക്കെതിരേ ഗൂഡാലോചന നടത്തിയാണ് കള്ളക്കേസില്‍ കുടുക്കിയതെന്ന് വെളിപ്പെടുത്തിയത്.
കോമണ്‍ സര്‍വീസ് സെന്ററിനായി അപേക്ഷകന്‍ മാത്രമായാണ് വണ്ടൂരില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ കാരണമായി ചിലര്‍ക്ക് രാഷ്ട്രീയവിരോധമുണ്ടായിരുന്നു. ഇവരുടെ പ്രേരണയാലും സമ്മര്‍ദ്ധം മൂലവുമാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയത്.
കോഴ വാങ്ങിയതായി ആരോപിക്കുന്നവര്‍ ഏതെങ്കിലും ഒരു പരാതിക്കാരനെയെങ്കിലും കാണിച്ചുതരികയാണെങ്കില്‍ തക്കതായ നടപടിയെടുക്കുന്നതില്‍ തെറ്റില്ലായിരുന്നു. എന്നാല്‍ കേസില്‍കുടുക്കുന്നതടക്കം പത്രത്തില്‍ വരാനായി തന്റെ ഫോട്ടോ കൊടുത്തതും രാഷ്ടീയ വിരോധമുള്ളവരാണെന്ന് ലീഗ് നേതാവ് ആരോപിക്കുന്നു. ഇവര്‍ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ഉണ്ണീന്‍കുട്ടി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."