പഞ്ചായത്ത് കേരളോത്സവം: അനുവദിച്ച തുക നല്‍കാതെ അധികൃതര്‍ അവഗണിക്കുന്നതായി പരാതി
തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടന്ന കലാമത്സരങ്ങള്‍ ഏറ്റെടുത്ത് നടത്തിയവരെ പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുന്നതായി പരാതി.
കേരളോത്സവം കഴിഞ്ഞ് ഒരു മാസമായിട്ടും പരിപാടിക്കായി അനുവദിച്ച തുക ലഭിച്ചില്ലെന്നാണ് പരിപാടി നടത്തിപ്പു ചുമതലയേറ്റെടുത്ത ' ജ്വാല' സാസ്‌കാരിക വേദി പ്രസിഡന്റ് അസീസ് ചേളാരി പറയുന്നത്. കലാകായിക മത്സരങ്ങള്‍ക്കായി മറ്റു പഞ്ചായത്തുകള്‍ അമ്പതിനായിരം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ തേഞ്ഞിപ്പലം പഞ്ചായത്ത് ഇരുപത്തി അയ്യായിരം രൂപ മാത്രമാണ് ഇതിനു വകയിരുത്തിയിട്ടുള്ളത്.
സാസ്‌കാരിക ഘോഷയാത്രയും സ്‌റ്റേജ്‌ഷോയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ച് സംസഘാടകര്‍ ഈ ഇനത്തില്‍ വലിയൊരു കടബാധ്യതയിലായിരിക്കുകയാണ്.
പഞ്ചായത്ത്് അധികൃതര്‍ ഇതേ നില തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും പഞ്ചായത്തധികൃതര്‍ കലാകായിക രംഗത്തെ പുതുതലമുറയോട് കാണിക്കുന്നത് കടുത്ത വിവേചനമാണെന്നും ജ്വാല സാസ്‌കാരിക വേദി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."