വി.കെ ശ്രീകണ്ഠന് നേതാക്കളുമായി ആശയവിനിമയം നടത്തി
പാലക്കാട്: പുതിയ ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ വി.കെ ശ്രീകണ്ഠന് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി പ്രത്യേക ആശയവിനിമയം നടത്തി. ജില്ലയിലെ സംഘടനാ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിന്റെ വരുംകാല പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായി ചര്‍ച്ച നടത്തി. താഴെ തട്ടിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കാനും ജനങ്ങളുമായി പാര്‍ട്ടിയെ കൂടുതല്‍ ബന്ധിപ്പിക്കുന്ന സാമൂഹിക വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ ധാരണയായി. നിഷ്പക്ഷവും നീതിപൂര്‍വവുമായ നിലപാടിലൂടെയാണ് കെ.പി.സി.സി നേതൃത്വം 14 ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരേയും നിയോഗിച്ചതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. വി.കെ ശ്രീകണ്ഠനെ മുതിര്‍ന്ന നേതാക്കള്‍ അഭിനന്ദിക്കുകയും ചെയ്തു. യോഗത്തില്‍ മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ വി.എസ് വിജയരാഘവന്, സി.വി ബാലചന്ദ്രന്, കെ.പി.സി.സി സെക്രട്ടറി സി ചന്ദ്രന്, നിര്‍വാഹക സമിതിയംഗങ്ങളായ കെ.എ ചന്ദ്രന്, വി.സി കബീര്‍, എ രാമസ്വാമി, വിജയന് പൂക്കാടന്‍, സി.ടി സെയ്തലവി, കെ ഗോപിനാഥ്, പി.വി രാജേഷ്, ടി.പി ഷാജി, ശാന്താ ജയറാം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."