സുസ്ഥിര വികസനലക്ഷ്യം: അദേശീയ റൈറ്റ്‌ഷോപ്പ് സമാപിച്ചു
മുളംകുന്നത്തുകാവ്: സുസ്ഥിരവികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു തദ്ദേശഭരണസ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് കിലയില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ദേശീയ റൈററ്‌ഷോപ്പ് സമാപിച്ചു. പഞ്ചായത്തുകളും സുസ്ഥിരവികസനലക്ഷ്യങ്ങളും എന്ന വിഷയത്തെക്കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന്റെ മുഖ്യപ്രഭാഷണത്തോടെയാണ് മൂന്നാംദിവസത്തെ ചര്‍ച്ചകള്‍ ആരംഭിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് വികസനലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്തു. കിലയും കേന്ദ്ര ഗ്രാമപഞ്ചായത്ത് മന്ത്രാലയവും ചേര്‍ന്നു തയാറാക്കിയ ടൂള്‍ കിറ്റിനെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ചകള്‍. ഓരോ സംസ്ഥാനങ്ങളുടേയും പശ്ചാത്തലമനുസരിച്ച് വികസനലക്ഷ്യങ്ങള്‍ പുനരാവിഷ്‌ക്കരിച്ചു. കിലയുടെ വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങളും കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലേയും യു.എന്‍.ഡി.പി യുടേ വിദഗ്ധരും ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. കേന്ദ്ര പഞ്ചായത്ത് രാജ് മുന്‍ ജോ.സെക്രട്ടറിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ഡയറക്ടര്‍ ജനറലുമായി ശാരദ മുരളീധരന്‍ ഐ.എ.എസും ഗ്രൂപ്പു ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.
കിലയും കേന്ദ്ര പഞ്ചായത്ത്‌രാജ് മന്ത്രാലയവും യു.എന്‍.ഡി.പി.യും സംയുക്തമായാണ് റൈറ്റ്‌ഷോപ്പ് സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പഞ്ചായത്ത്-ഗ്രാമവികസന ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളിലെ ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റികളും പങ്കെടുത്തു. ആസുത്രണമാര്‍ഗരേഖ തയാറാക്കുന്നതിനു കഴിഞ്ഞവര്‍ഷം കിലയില്‍ നടന്ന ശില്‍പശാലയുടെ തുടര്‍ച്ചയാണിത്. സമാപന ചടങ്ങില്‍ കേന്ദ്രപഞ്ചായത്ത് രാജ് മന്ത്രാലയം ജോ.സെക്രട്ടറി ഡോ.ബി.കെ ശര്‍മ, കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍, നോഡല്‍ ഓഫിസര്‍ ഡോ.ജെ.ബി രാജന്‍, ഷിബാഭരതകര്‍(യു.എന്‍.ഡി.പി)തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."