പതിമൂന്നാം പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍
തൃശൂര്‍: പതിമൂന്നാം പദ്ധതിയില്‍ പുനരവതരിപ്പിക്കുന്ന ജനകീയാസൂത്രണ പദ്ധതിയില്‍ മുന്‍പ് അഭിമുഖീകരിക്കാത്ത പ്രശ്‌നങ്ങള്‍ പദ്ധതിയുടെ ഭാഗമാക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. തൃശൂര്‍ റീജ്യണല്‍ തിയേറ്ററില്‍ നടന്ന പതിമൂന്നാം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി ഒന്‍പത് രാവിലെ ഒന്‍പത് മുതല്‍ തേക്കിന്‍കാട് മൈതാനത്ത് സെമിനാര്‍ ഉള്‍പ്പടെയുള്ള പരിപാടി ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിവിധങ്ങളായ സെമിനാറുകളില്‍ വിദഗ്ധര്‍ പങ്കെടുക്കും. ശുചിത്വം, പാരിസ്ഥിതി പ്രശ്‌നങ്ങള്‍, മാലിന്യ പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി.
പി.കെ ബിജു എം.പി, എം.എല്‍.എമാരായ മുരളിപെരുനെല്ലി, ഗീതാ ഗോപി, കെ.രാജന്‍, പ്രൊഫ.കെ.യു അരുണന്‍, മേയര്‍ അജിത ജയരാജന്‍, കില ഡയറക്ടര്‍ പി ബാലന്‍, തദ്ദേശസ്വയംഭരണസ്ഥാപന മേധാവികള്‍, സെക്രട്ടറിമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ സ്വാഗതവും തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി വി.കെ ബേബി നന്ദിയും പറഞ്ഞു. പ്ലാനിങ് ബോര്‍ഡ് അംഗം കെ.എന്‍ ഹരിലാല്‍ പദ്ധതി വിശദീകരണം നടത്തി.
തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ.ടി ജലീല്‍, വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, പ്ലാനിങ് ബോര്‍ഡ് അംഗങ്ങള്‍, മേയര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ഉള്‍പ്പെടെ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് ചെയര്‍പേഴ്‌സണായും കലക്ടര്‍ ജനറല്‍ കണ്‍വീനറായും വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ഇതിനു പുറമേ 13 സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."