ജില്ലയില്‍ ചിക്കന്‍പോക്സ് പടരുന്നു: ചികില്‍സ തേടണമെന്ന് വിദഗ്ധര്‍
കൊല്ലം: ജില്ലയില്‍ ചിക്കന്‍പോക്സ് പടരുന്നതിനെ തുടര്‍ന്നു മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. രോഗം ബാധിച്ചാല്‍ കൃത്യമായ ചികില്‍സ തേടണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വിശ്രമവും അനിവാര്യമാണ്. രോഗം ബാധിച്ചവര്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലോ ചികില്‍സ തേടണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ചിക്കന്‍പോക്സിനു വേണ്ട മരുന്നു ലഭിക്കുമെന്ന് ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍ ഡോ. സന്ധ്യ പറഞ്ഞു.
കാലാവസ്ഥയിലുണ്ടായ മാറ്റമാണ് രോഗ പകര്‍ച്ചക്ക് ആക്കം കൂട്ടുന്നത്. കൃത്യമായ ചികില്‍സ തേടിയില്ലെങ്കില്‍ രോഗം ഗുരുതരമാകുന്ന അവസ്ഥയുമുണ്ട്. 2016 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ ഇതുവരെ 3225 പേര്‍ക്ക് ചിക്കന്‍പോക്സ് സ്ഥിരീകരിച്ചപ്പോള്‍ ഒരാള്‍ക്ക് മരണവും സംഭവിച്ചു. വൈറല്‍ പനിയും ജില്ലയിലെ ചില കേന്ദ്രങ്ങളിലായി കാണപ്പെടുന്നുണ്ട്. വൈറല്‍ പനിക്ക് ഈ വര്‍ഷം ആയരിങ്ങളാണ് ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയത്. പനിക്കൊപ്പം അലര്‍ജി സംബന്ധമായ അസുഖങ്ങളും ആസ്ത്മ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളും കൂടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."