റേഷന്‍ വിതരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന്
കൊല്ലം: ജില്ലയിലെ റേഷന്‍ വിതരണ മേഖലയിലെയും പൊതുവിതരണ സംവിധാനത്തിലെയും പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യോപദേശകവിജിലന്‍സ് ജില്ലാ കമ്മിറ്റിയംഗവും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധിയുമായ എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. ഭക്ഷ്യോപദേശകസമിതി ഒരു വര്‍ഷമായി കൂടുന്നില്ല. റേഷന്‍ വിതരണം രണ്ടു മാസമായി സ്തംഭനത്തിലാണ്. ജില്ലാ സപ്ലൈ ഓഫീസ് അധികൃതരുടെ പത്രക്കുറിപ്പ് അനുസരിച്ചു റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ കടയുടമകളുമായി സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സ്ഥിതിയിലാണ്.
മാവേലിസ്റ്റോറുകളിലെ അരിവിതരണവും സബ്‌സിഡി ഭക്ഷ്യധാന്യ വിതരണവും പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ക്രിസ്തുമസ്ചന്തകള്‍ നോക്കുകുത്തികളായി മാറിയിരിക്കുന്നതായി സപ്ലൈകോ വിജിലന്‍സ് വിഭാഗം മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരിക്കുകകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു റേഷന്‍ വിതരണവും പൊതുവിതരണ സംവിധാനവും മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും എബ്രഹാം സാമുവല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."